എത്രാന്ന് വെച്ച് ഖലീഫെ പറയിന്നെ, ഇതേപോൽത്തെ പൊടിയും സികരറ്റും പിള്ളർക്ക് കൊട്ക്കല്ലാന്ന്.. പ്രായം പത്ത് പതിനഞ്ചാന്ന്. ഇപ്പൊ നീ അപിള്ളർക്ക് ഈ സാധനക്കെ കൊട്ത്താ കൊറേ കൂടി കഴിഞ്ഞാ അവര് ഈനും മോളിലിള്ളെ ലഹരി തേടി പോവും. ഇതും കൂടി മൂന്നാമതാന്ന് നിൻക്ക് ഞാൻ ചാൻസ് തരിന്നത് നിന്റെ പൊര്ക്കാരെ ഓർത്തിട്ട്. ഇനി ഒരിക്കൽ കുടെ എന്നെ നീ ഈട്ത്തേക്ക് ബെര്ത്തിച്ചാ , നിന്റെ ഈ ഷട്ടർ അടച്ച് ഇബ്രു ഒര് പൂട്ട് ഇടും. എന്നെ നിനക്ക് നല്ലോണം അറിയല്ലൊ . ആരാന്റെ പിള്ളെറെ തല തെറ്റിച്ച പൈസ കൊണ്ട് നീ അങ്ങനെ കുടുമ്പം നോക്കണ്ട..
( Words of തെക്കൂർ ഇബ്രാഹീം -ഇബ്രു- from the upcoming story “കാണാം” )
എന്തിന്നാന്ന് അക്ബറേ... നിങ്ങൊ കൂടെ കൂടെ പറഞ്ഞോണ്ടെ ഇണ്ടല്ലൊ മതസൗഹാർദ്ദംന്നക്കെ. നിങ്ങളെല്ലൊ ഈ ഫേസ്ബുക്കിലും യൂറ്റൂബിലും കാണിന്നെ കൊന്തയും തൊപ്പിയും കുറിയും ബെച്ച് വീടിയൊ എട്ത്ത് കാണിക്കിന്നെ കോപ്രായം അല്ലടാ സൗഹാർദ്ദം. അപ്പൂട്ടിന്റെയും ഹംസാന്റെയും പഴേ കാലത്ത് ചെറിയെ പെര്ന്നാക്കും വലിയ പെര്ന്നാക്കും ഓണത്തിനും ക്രിസ്മസിനും വിഷുക്കും,ഒക്കത്തിനും ഒന്നിച്ച് കൂടി എല്ലാരും ആഘോഷിക്കലാന്ന്. അതില് അവരെ ഓണം ഇവരെ പെര്ന്നാ എന്നൊന്നു ഇണ്ടായിറ്റേ ഇല്ല. നമ്മളെ എന്നാന്ന്. ആടെ അതിനെ ഒരു മോനും മതസൗഹാർദ്ദംന്ന് വിളിച്ചിറ്റ. അതാന്ന് “സാഹോദര്യം”. അത്രപ്പാട് പോരിഷയും ബഹുമാനിക്കപ്പെടണ്ടതും ആന്ന് നമ്മള്ളെ ഓരോ മതവും . അങ്ങ് തലപ്പത്ത് ഇള്ള വർഗീയം കാൻസർ പോലെ നമ്മളെ ഈടെ വരെ എത്തുമ്പൊ , കൈ വിട്ട് പോവാണ്ടിരിക്കാൻ പറഞ്ഞ് തൊട്ങ്ങിയെ പൊയ് വാക്കല്ലെടാ ഈ മതസൗഹാർദ്ദം. അവര് ഇവര് ന്ന് പറയിന്നെ നിർത്തീറ്റ് നമ്മൾ ന്ന് പറീന്നിടത്ത് തീരിന്നെ പ്രശ്നേ ഇള്ളു അക്ബറേ. അത്രേ ഇള്ളൂ
(Words of തെക്കൂർ ഹംസ ഹാജി from the upcoming story “കാണാം” )
എനിക്ക് മനസ്സിലാന്നില്ല ബാപ്പ, നിങ്ങൾ പറീന്നേലിള്ള കാര്യം മനസ്സിലാന്നില്ല . ഞാനെന്ത് പഠിക്കണം എന്ത് ചെയ്യണം എങ്ങെനെത്ത ഡ്രസ്സ് ഇടണം ,ഞാൻ ഏടെ പോവണം ഞാൻ ആരോടെക്കെ മിണ്ടണം എല്ലൊ നിങ്ങൊ അല്ലെ തീരുമാനിച്ചെ ? ,ഇത്താത്താനെയും ഇങ്ങനെ തന്നെ വളർത്തി, ഓളെ മങ്ങലം പോലും നിങ്ങക്ക് ഇഷ്ടപ്പെട്ട ആളായ്റ്റ് ആന്ന് നട്ത്തിയെ.
ന്നിറ്റും ബാപ്പഉം ഉമ്മാഉം പറീന്ന് “ ഞങ്ങൾ നിങ്ങൊ മക്കൾക്ക് വേണ്ടീറ്റ് ജീവിക്കിന്നേന്ന്”.
ഒന്ന് ആലോചിച്ച് നോക്ക് ബാപ്പ, നമ്മൾ മക്കൾ അല്ലെ നിങ്ങൊ രക്ഷിതാക്കൾക്ക് വേണ്ടി ജീവിക്കിന്നെ.