ഒരു നീണ്ട കാത്തിരിപ്പിന്റെ അന്ത്യത്തിൽ ഒരായിരം സ്വപ്നങ്ങൾതൻ ജന്മസാക്ഷാത്കാരത്തിൽ ഒന്നായ ഉടലുകളും ഒന്നായ മനസ്സുകളും ഒരു കൂട്ടം മിന്നാമിനുങ്ങുകളുടെ തേരേറി തെളിവാനിൽ പൊങ്ങിപ്പറക്കവേ.. എന്തേ നീ എന്നെ പിന്നിലാക്കി? എന്നെ പിന്നിലാക്കി വിദൂരതയിലേക്ക് ഊളിയിട്ടുപോയി? എന്തേ നീ ഉയരങ്ങളിലേക്ക് പൊങ്ങിപ്പറന്നൂ? ഉയരങ്ങളിലേക്ക് പൊങ്ങിപ്പറന്ന് അപാരതയിൽ മുങ്ങിമറഞ്ഞു?
ഒരു വെള്ളത്തുണിയാൽ അവർ നിന്റെ മുഖം മറയ്ക്കുന്നു! അതു തട്ടിയെറിഞ്ഞെറിഞ്ഞു ഞാന്‍ തളർന്നു വീഴുന്നു! നീലയാണു നിന്റെ നിറമെന്നു ഉറക്കെ കൂവുന്ന എന്നെ വെള്ള മതിയെന്നു പറഞ്ഞവർ തള്ളി അകറ്റുന്നു!!