Submit your work, meet writers and drop the ads. Become a member
Jan 2016
ഹൃദയം നുറുങ്ങി
മനസ്സുവിങ്ങി
കരള്‍ കലങ്ങി
അലമുറയിട്ടു കുത്തിഒലിച്ചു
കണ്ണിന്‍ഇടുക്കുകളെ പ്രഹരിച്ചു
കവിളിണകളെ പൊള്ളിച്ച്
ചുടുലാവയായ്‌ തീര്‍ന്നോരീ
നിലവിളിക്കണ്ണീരേ..
നിങ്ങള്‍തന്‍ ചേരുവയെന്ത്?
- - - - - - - - - - - - - - - - - - - - -
ഹൃദയം ത്രസിച്ച്
മനസ്സു നിറഞ്ഞ്
കരളില്‍ പൊടിഞ്ഞ്
നുരഞ്ഞു പതഞ്ഞു
കണ്ണിന്‍ഇടുക്കുകളിലൂടെ
കുളിരരുവികളായ്  
ഒഴികിയിറങ്ങിയോരീ
സന്തോഷക്കണ്ണീരേ..
നിങ്ങള്‍തന്‍­ ചേരുവയെന്ത്?
Tears of Joy and Tears of Sorrow!!
We cry when we're sad and we cry when we’re happy. Two opposite emotions trigger the tears ooze out of our eyes, but the TEARS are tears, the force may be different, but both 'tears' have the same ingredients!  
Sorry the poem is written in my native language :(
Anitha Panicker
Written by
Anitha Panicker
Please log in to view and add comments on poems