Submit your work, meet writers and drop the ads. Become a member
Oct 2015
കെട്ടിയപട്ടം പോലെയോ ജീവിതം?
പട്ടച്ചരടിന്‍നീളത്തില്‍, ചുറ്റളവില്‍,
ആശകളും നിരാശകളും ഗുണിച്ചുഹരിച്ചു,
പൂജ്യത്തിലെത്തിലെത്തിച്ച്,
ഒടുക്കണോ,
നമ്മളിലെ നമ്മളെ?  

ആ ചരടോന്നറത്തുനോക്കൂ ...
ഭ്രാന്തനാം കാറ്റി ന്നോപ്പം പറന്നുനോക്കൂ ...    
മരവിപ്പിക്കും മഞ്ഞില്‍വീണുരുണ്ട്,  
മഴവെള്ളപ്പാച്ചിലില്‍കുത്തിഒലിച്ച്,
സൂര്യകിരണളെ പ്രാപിച്ച്,
വീണ്ടും ഉണര്‍ന്നുനോക്കൂ ...

തിരിച്ചറിയുന്നുവോ  നിങ്ങളിലെനിങ്ങളെ?
നമുക്ക് ചരടുകളില്ലാപ്പട്ടമാകാം
അനന്തവിഹായസ്സില്‍ ചുറ്റിപ്പറക്കാം
നക്ഷ്ത്രങ്ങളെ എത്തിപ്പിടിക്കാം
ജീവിതമൊരു ആഘോഷമാക്കാം
നമ്മെ നമുക്ക് സ്വതന്ത്രരാക്കാം..
Anitha Panicker
Written by
Anitha Panicker
Please log in to view and add comments on poems