എനിക്കൊരു മരമായി ഇനി ജനിക്കണം. ബന്ധങ്ങൾ ബന്ധനങ്ങളാകാതെ, ഏകനായി ജീവിക്കണം. കാറ്റടിക്കുമ്പോൾ വേരുകളമർത്തി ചവിട്ടി വീഴാതെ നില്ക്കണം. കൈകൾ വിരിച്ചുനെഞ്ചുവിരിച്ചു അങ്ങനെ നില്ക്കണം. പിന്നെ, തോളോടു തോളുരുമ്മി ചേർന്നുപോകുന്ന കമിതാക്കളെ നോക്കി പറയണം, ബന്ധങ്ങൾ ബന്ധനങ്ങളായാൽ, ബന്ധം പിരിയുമ്പോൾ നെഞ്ഞുള്ളം നൊന്തിടും. സത്യമായും, എനിക്കൊരു മരമായി ജനിക്കണം.