നീ തന്ന പനിനീർപ്പുഷ്പം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു. അതിന്റെ കടുംചുവപ്പ് വർണ്ണം, എന്റെ രക്തവുമായി കലർന്നു. എന്റെ രക്തത്തിനിപ്പോൾ പനിനീർപ്പുഷ്പത്തിന്റെ സുഗന്ധമാണ്, നിന്റെ പ്രണയത്തിന്റെ ഗന്ധം! ആയിരം പനിനീർപ്പുഷ്പങ്ങളിലും നിന്റെ പ്രണയത്തിന്റെ വർണ്ണം കണ്ടു. അവയൊന്നൊന്നായ് ചൊരിഞ്ഞത്, നമ്മുടെ പ്രണയത്തിന്റെ സുഗന്ധവും!!