പ്രീ ഡിഗ്രീ കഴിയുമ്പാന്ന് മന്ഷാ ഞാൻ നിങ്ങളെ കയ്യും പുട്ച്ച് ഈ തറവാട്ടിലേക്ക് വരിന്നത്. കൊറേ സ്വപ്നം ഇണ്ടായിന് ഇങ്ങോട്ട് വരുമ്പൊ . അന്ന് നിങ്ങളെ അച്ചനും അമ്മാവമ്മാരും പറ്ഞ്ഞ കേട്ട് ഞാൻ അതെല്ലൊ ബാണ്ടാന്ന് വെച്ച്. ഇന്ന് അതേ കുടുമ്പക്കാരെ വാക്കും കേട്ട് നമ്മളെ മോളെ ഭാവി കൂടി കളയാൻ ഞാൻ ബിടൂല്ല അപ്പുട്ടിയേട്ടാ.ഓൾക്ക് ഇഷ്ടപെട്ട പോലെ ഓള് പഠിക്കും.പണിക്ക് പോണന്ന് ആസ ഇണ്ടാ പോവും.
സ്വന്തം കാലില് നിക്കട്ട്, എന്നിറ്റ് മതി മങ്ങലം.
( Words of അമ്മിണി അമ്മ W/O അപ്പൂട്ടിനായർ from the upcoming story “കാണാം” )
എന്തിന്നാന്ന് അക്ബറേ... നിങ്ങൊ കൂടെ കൂടെ പറഞ്ഞോണ്ടെ ഇണ്ടല്ലൊ മതസൗഹാർദ്ദംന്നക്കെ. നിങ്ങളെല്ലൊ ഈ ഫേസ്ബുക്കിലും യൂറ്റൂബിലും കാണിന്നെ കൊന്തയും തൊപ്പിയും കുറിയും ബെച്ച് വീടിയൊ എട്ത്ത് കാണിക്കിന്നെ കോപ്രായം അല്ലടാ സൗഹാർദ്ദം. അപ്പൂട്ടിന്റെയും ഹംസാന്റെയും പഴേ കാലത്ത് ചെറിയെ പെര്ന്നാക്കും വലിയ പെര്ന്നാക്കും ഓണത്തിനും ക്രിസ്മസിനും വിഷുക്കും,ഒക്കത്തിനും ഒന്നിച്ച് കൂടി എല്ലാരും ആഘോഷിക്കലാന്ന്. അതില് അവരെ ഓണം ഇവരെ പെര്ന്നാ എന്നൊന്നു ഇണ്ടായിറ്റേ ഇല്ല. നമ്മളെ എന്നാന്ന്. ആടെ അതിനെ ഒരു മോനും മതസൗഹാർദ്ദംന്ന് വിളിച്ചിറ്റ. അതാന്ന് “സാഹോദര്യം”. അത്രപ്പാട് പോരിഷയും ബഹുമാനിക്കപ്പെടണ്ടതും ആന്ന് നമ്മള്ളെ ഓരോ മതവും . അങ്ങ് തലപ്പത്ത് ഇള്ള വർഗീയം കാൻസർ പോലെ നമ്മളെ ഈടെ വരെ എത്തുമ്പൊ , കൈ വിട്ട് പോവാണ്ടിരിക്കാൻ പറഞ്ഞ് തൊട്ങ്ങിയെ പൊയ് വാക്കല്ലെടാ ഈ മതസൗഹാർദ്ദം. അവര് ഇവര് ന്ന് പറയിന്നെ നിർത്തീറ്റ് നമ്മൾ ന്ന് പറീന്നിടത്ത് തീരിന്നെ പ്രശ്നേ ഇള്ളു അക്ബറേ. അത്രേ ഇള്ളൂ
(Words of തെക്കൂർ ഹംസ ഹാജി from the upcoming story “കാണാം” )
Where did i found her?….. It was dark over there, Really dark that I couldnt see forward. I stuck over there for days, months, years…….
I became the darker, than the dark. I lost the hope at some point. What can i do..?? i cant be the light for myself..
Where did i found her ???) It was that place more deeper . Which I accidently reached. I found that little light
When i reached out there, I saw her. She shine like a star. Moon i would say. Yeah moon. She is there far more than me.
I wonder why dont she use that light of her, To get out from this pit. No she dont want to. Luckily i found her.
I hold her hand, I told her . I need help, i need you. She asked: what if I leave her when im out? What if I Ieave her outside.?
What can i say. How can i leave her. She doesnt know that im gonna hold her forever. Outside the pit. The places with dark . Hand to hand we will survive. She will know how bright she shine. Ill tell the world how big she is. If this world dont deserve her. Ill take her to the next universe. Where she will live like a queen.. she is a queen.❤️🩹
കഷ്ടപ്പെട്ട് പഠിച്ച സർട്ടിഫിക്കേറ്റ് കൊണ്ടന്നെ ഉമ്മ ഞാൻ ഇൻറർവ്യൂക്ക് പോയേ. അല്ലാണ്ട് ഓൻറെ സകാത്ത് മേങ്ങാനല്ല. ഓൻ അന്നോടാന്ന് മോശായിറ്റ് പെരുമാറിയെ. ഞാൻ എന്നിന് മുണ്ടാതെ നിക്ക്ന്നെ. പൊറ്ത്ത് അറിഞ്ഞാ അൻക്ക് എന്ത് ബുദ്ധിമുട്ട്ന്ന് നിങ്ങൊ പറീന്നെ..? ഇങ്ങനെ ചിന്തിക്കിന്നെ രക്ഷിതാക്കൾ ഇള്ളോണ്ടാന്ന് ഓൻറെ ഇര ആന്ന പാവം പെണ്ണുള്ളൊ ഒന്നും മുണ്ടാണ്ട് നിക്കിന്നെ, ഓനെ പോൽത്തെ ആൾക്കാർ ഒര് കുൾപ്പും ഇല്ലാണ്ട് നിക്കിന്നെ . ഈ നിദാനെ അയ്ന് കിട്ടേല. നിങ്ങൊ എന്ത് പറ്ഞ്ഞിട്ടു കാര്യൊ ഇല്ല . ഞാൻ ഇത് ഉമ്മർനോടും ഇബ്രുച്ചാനോടും പറയും..
ശെരിക്കു ഇള്ള ആണ് പുള്ളറെ ചൂട് ഓൻ അറിയട്ട്..
( Words of നിദ ഫരീൻ from the upcoming story “ കാണാം” )
എത്രാന്ന് വെച്ച് ഖലീഫെ പറയിന്നെ, ഇതേപോൽത്തെ പൊടിയും സികരറ്റും പിള്ളർക്ക് കൊട്ക്കല്ലാന്ന്.. പ്രായം പത്ത് പതിനഞ്ചാന്ന്. ഇപ്പൊ നീ അപിള്ളർക്ക് ഈ സാധനക്കെ കൊട്ത്താ കൊറേ കൂടി കഴിഞ്ഞാ അവര് ഈനും മോളിലിള്ളെ ലഹരി തേടി പോവും. ഇതും കൂടി മൂന്നാമതാന്ന് നിൻക്ക് ഞാൻ ചാൻസ് തരിന്നത് നിന്റെ പൊര്ക്കാരെ ഓർത്തിട്ട്. ഇനി ഒരിക്കൽ കുടെ എന്നെ നീ ഈട്ത്തേക്ക് ബെര്ത്തിച്ചാ , നിന്റെ ഈ ഷട്ടർ അടച്ച് ഇബ്രു ഒര് പൂട്ട് ഇടും. എന്നെ നിനക്ക് നല്ലോണം അറിയല്ലൊ . ആരാന്റെ പിള്ളെറെ തല തെറ്റിച്ച പൈസ കൊണ്ട് നീ അങ്ങനെ കുടുമ്പം നോക്കണ്ട..
( Words of തെക്കൂർ ഇബ്രാഹീം -ഇബ്രു- from the upcoming story “കാണാം” )