•ഹംസ ഹാജി : അന്നൂ … ഇതാ .. പൊരൻറെ ഡ്യൂബ്ലിക്കേറ്റ് ചാവി. ലേറ്റ് ആയിറ്റ് ബെര്ന്നെ ആന്നെങ്ക് നീ തന്നെ ഡോർ തൊർന്ന് കേറിക്കൊ. നിൻറെ ഉമ്മ ഇന്നലെ ഒർങ്ങാൻ 3:00 മണി ആയിന്,നിന്നേം കാത്തിറ്റ്. രാത്രി പോക്ക് ഒഴിവാക്കാനോ കൊർക്കാനോ ഞാൻ പറീന്നില്ല. അതെല്ലൊ നിൻറെ ഇഷ്ടം.നിൻറെ പ്രായം അതാന്ന്…
•അനാൻ: ബാപ്പ ഞാൻ….
•ഹംസ ഹാജി : പറയട്ട്ടാ ഹംകെ ഞാൻ. നിന്നെ കുറ്റപെട്ത്തിന്നെ അല്ല. രാത്രി ഇനി ലേറ്റ് ആവൂന്ന് ഇണ്ടങ്കില് അന്നപ്പാട് ഉമ്മാക്ക് ഒന്ന് ബിളിച്ച് പറയണം ലേറ്റ് ആവൂന്ന്, ഫുഡ് പൊറ്ത്തിന്ന് കഴിക്കുംന്ന് പറയണം. അതിപ്പൊ നീ കഴിച്ചാലും ഇല്ലങ്കിലും. നിന്നെ കാത്ത് നിന്ന് ഒർക്ക് കളയാൻ ഇള്ള റാഹത്ത് ഓളെ തടിക്ക് ഇല്ല. ആ ബോധം നിൻക്കില്ലാങ്കും അൻക് ഇണ്ട്. മൻസ്സിലാന്നിണ്ട പറീന്നത്..
•അനാൻ : സോറി ബാപ്പ. ഞാൻ ബിളിച്ച് പറയൽ ഇണ്ട്, ലേറ്റ് ആഉം , ഉമ്മ കിടന്നൊ ന്നല്ലൊ. കേക്കിന്നില്ല, എത്ര പറഞ്ഞാലു കേക്കിന്നില്ല.
•ഹംസ ഹാജി : പെറ്റ ബയർ അല്ലെ . അതിപ്പൊ എത്ര ആയാലു കിടന്നാ ഒർക്ക് ബെര്ന്നിണ്ടായീല. അതങ്ങനെ ആന്ന്.
The love of mother is a bless ♥️. That many of us take it as her duty.