കഷ്ടപ്പെട്ട് പഠിച്ച സർട്ടിഫിക്കേറ്റ് കൊണ്ടന്നെ ഉമ്മ ഞാൻ ഇൻറർവ്യൂക്ക് പോയേ. അല്ലാണ്ട് ഓൻറെ സകാത്ത് മേങ്ങാനല്ല. ഓൻ അന്നോടാന്ന് മോശായിറ്റ് പെരുമാറിയെ. ഞാൻ എന്നിന് മുണ്ടാതെ നിക്ക്ന്നെ. പൊറ്ത്ത് അറിഞ്ഞാ അൻക്ക് എന്ത് ബുദ്ധിമുട്ട്ന്ന് നിങ്ങൊ പറീന്നെ..? ഇങ്ങനെ ചിന്തിക്കിന്നെ രക്ഷിതാക്കൾ ഇള്ളോണ്ടാന്ന് ഓൻറെ ഇര ആന്ന പാവം പെണ്ണുള്ളൊ ഒന്നും മുണ്ടാണ്ട് നിക്കിന്നെ, ഓനെ പോൽത്തെ ആൾക്കാർ ഒര് കുൾപ്പും ഇല്ലാണ്ട് നിക്കിന്നെ . ഈ നിദാനെ അയ്ന് കിട്ടേല. നിങ്ങൊ എന്ത് പറ്ഞ്ഞിട്ടു കാര്യൊ ഇല്ല . ഞാൻ ഇത് ഉമ്മർനോടും ഇബ്രുച്ചാനോടും പറയും..
ശെരിക്കു ഇള്ള ആണ് പുള്ളറെ ചൂട് ഓൻ അറിയട്ട്..
( Words of നിദ ഫരീൻ from the upcoming story “ കാണാം” )