എന്തിന്നാന്ന് അക്ബറേ... നിങ്ങൊ കൂടെ കൂടെ പറഞ്ഞോണ്ടെ ഇണ്ടല്ലൊ മതസൗഹാർദ്ദംന്നക്കെ. നിങ്ങളെല്ലൊ ഈ ഫേസ്ബുക്കിലും യൂറ്റൂബിലും കാണിന്നെ കൊന്തയും തൊപ്പിയും കുറിയും ബെച്ച് വീടിയൊ എട്ത്ത് കാണിക്കിന്നെ കോപ്രായം അല്ലടാ സൗഹാർദ്ദം. അപ്പൂട്ടിന്റെയും ഹംസാന്റെയും പഴേ കാലത്ത് ചെറിയെ പെര്ന്നാക്കും വലിയ പെര്ന്നാക്കും ഓണത്തിനും ക്രിസ്മസിനും വിഷുക്കും,ഒക്കത്തിനും ഒന്നിച്ച് കൂടി എല്ലാരും ആഘോഷിക്കലാന്ന്. അതില് അവരെ ഓണം ഇവരെ പെര്ന്നാ എന്നൊന്നു ഇണ്ടായിറ്റേ ഇല്ല. നമ്മളെ എന്നാന്ന്. ആടെ അതിനെ ഒരു മോനും മതസൗഹാർദ്ദംന്ന് വിളിച്ചിറ്റ. അതാന്ന് “സാഹോദര്യം”. അത്രപ്പാട് പോരിഷയും ബഹുമാനിക്കപ്പെടണ്ടതും ആന്ന് നമ്മള്ളെ ഓരോ മതവും . അങ്ങ് തലപ്പത്ത് ഇള്ള വർഗീയം കാൻസർ പോലെ നമ്മളെ ഈടെ വരെ എത്തുമ്പൊ , കൈ വിട്ട് പോവാണ്ടിരിക്കാൻ പറഞ്ഞ് തൊട്ങ്ങിയെ പൊയ് വാക്കല്ലെടാ ഈ മതസൗഹാർദ്ദം. അവര് ഇവര് ന്ന് പറയിന്നെ നിർത്തീറ്റ് നമ്മൾ ന്ന് പറീന്നിടത്ത് തീരിന്നെ പ്രശ്നേ ഇള്ളു അക്ബറേ. അത്രേ ഇള്ളൂ
(Words of തെക്കൂർ ഹംസ ഹാജി from the upcoming story “കാണാം” )