Submit your work, meet writers and drop the ads. Become a member
Oct 2020
നീ വരിക...
എന്റെ ഓർമ്മകൾ തിന്നുതീർക്കുന്ന സായന്തനങ്ങളിൽ
വാക്കുകൾ അടർന്നുവീഴുന്ന
മൗനങ്ങളുടെ കുടപിടിച്ച്
വസന്തങ്ങളിൽ തനിച്ചാവുന്ന ഞാനെന്ന ഒറ്റമരത്തിലേക്ക് ഒരു നിശാശലഭമായി നീ പറന്നിടുക്കുക...

പ്രണയത്തിന്റെ പാട്ടുപുസ്തകത്തിൽ നിനക്കകമ്പടി സേവിക്കുന്ന മിന്നാമിനുങ്ങുകൾ കോറിയിടട്ടെ..,
വസന്തം കൊഴിഞ്ഞ ഒറ്റമരത്തെ പ്രണയിച്ച നിശാശലഭത്തിന്റെ കഥ...!!!
Fathima Rahim
Written by
Fathima Rahim  22/F/Kerala
(22/F/Kerala)   
Please log in to view and add comments on poems