കെട്ടിയപട്ടം പോലെയോ ജീവിതം?
പട്ടച്ചരടിന്‍നീളത്തില്‍, ചുറ്റളവില്‍,
ആശകളും നിരാശകളും ഗുണിച്ചുഹരിച്ചു,
പൂജ്യത്തിലെത്തിലെത്തിച്ച്,
ഒടുക്കണോ,
നമ്മളിലെ നമ്മളെ?
ആ ചരടോന്നറത്തുനോക്കൂ ...
ഭ്രാന്തനാം കാറ്റി ന്നോപ്പം പറന്നുനോക്കൂ ...
മരവിപ്പിക്കും മഞ്ഞില്‍വീണുരുണ്ട്,
മഴവെള്ളപ്പാച്ചിലില്‍കുത്തിഒലിച്ച്,
സൂര്യകിരണളെ പ്രാപിച്ച്,
വീണ്ടും ഉണര്‍ന്നുനോക്കൂ ...
തിരിച്ചറിയുന്നുവോ നിങ്ങളിലെനിങ്ങളെ?
നമുക്ക് ചരടുകളില്ലാപ്പട്ടമാകാം
അനന്തവിഹായസ്സില്‍ ചുറ്റിപ്പറക്കാം
നക്ഷ്ത്രങ്ങളെ എത്തിപ്പിടിക്കാം
ജീവിതമൊരു ആഘോഷമാക്കാം
നമ്മെ നമുക്ക് സ്വതന്ത്രരാക്കാം..