Submit your work, meet writers and drop the ads. Become a member
 
emzee Jun 2022
ഉമ്മാട് ഞാൻ ഇന്നലേ പറഞ്ഞിറ്റെ ഞാൻ പോവേലാ ആട്ക്ക്ന്ന്. ബാണങ്ക് നിങ്ങളെ കൊണ്ടാക്കാ. ഞാൻ കാറിന്ന് കീയേല. അന്നെ കൊണ്ട് കയ്യ ഒര് പരിചയൊ ഇല്ലാതാളെ ബിസ്യം കേക്കാനൊന്നു. ഇല്ലാങ്കു ഉപ്പ എന്നിന് എല്ലാ മങ്ങലത്തിനും അന്നോട് പോവാൻ പറീന്നെ. ബെറ്തെ മങ്ങലാര്ത്തിന്ന് ബന്നത്. ആടെന്നെ നിന്നറായ്ന്.

ഏടെ തിരിഞ്ഞാലു ആൾക്കാർ ഈ പൊരേല്. ശാഹ്..

( Words of Introvert അന്നു- അനാൻ ഹംസ from the upcoming story “കാണാം” )
emzee Jun 2022
Is it the same ?
The same dream you had before.
The one which you wanted more likely to happen,
Being a proud kid.

You tried?
Let me help you.
Have you tried your best ? ,
As best ,so there is nothing to do more.

You failed ?
Did you failed alone ?
Nah, there are more who failed far better.
You aint failed “good”.

You tired ..?
See.. you Didnt even begin your journey.
Lets look back kid.
See, you can still see your kickoff..

Do one thing,
Start from where you stopped.
You will stop again,
Start again, again, again, again, again.

What !!!?
Dont you dare to stop until you fail better.
As better, so you will not stop again.
As better, that you will not see your kickoff.
As better, that you become “The proud kid”.
emzee Jun 2022
കഷ്ടപ്പെട്ട് പഠിച്ച സർട്ടിഫിക്കേറ്റ് കൊണ്ടന്നെ ഉമ്മ ഞാൻ ഇൻറർവ്യൂക്ക് പോയേ. അല്ലാണ്ട് ഓൻറെ സകാത്ത് മേങ്ങാനല്ല. ഓൻ അന്നോടാന്ന് മോശായിറ്റ് പെരുമാറിയെ. ഞാൻ എന്നിന് മുണ്ടാതെ നിക്ക്ന്നെ. പൊറ്ത്ത് അറിഞ്ഞാ അൻക്ക് എന്ത് ബുദ്ധിമുട്ട്ന്ന് നിങ്ങൊ പറീന്നെ..?
ഇങ്ങനെ ചിന്തിക്കിന്നെ രക്ഷിതാക്കൾ ഇള്ളോണ്ടാന്ന് ഓൻറെ ഇര ആന്ന പാവം പെണ്ണുള്ളൊ ഒന്നും മുണ്ടാണ്ട് നിക്കിന്നെ, ഓനെ പോൽത്തെ ആൾക്കാർ ഒര് കുൾപ്പും ഇല്ലാണ്ട് നിക്കിന്നെ  . ഈ നിദാനെ അയ്ന് കിട്ടേല.
നിങ്ങൊ എന്ത് പറ്ഞ്ഞിട്ടു കാര്യൊ ഇല്ല . ഞാൻ ഇത് ഉമ്മർനോടും ഇബ്രുച്ചാനോടും പറയും..

ശെരിക്കു ഇള്ള ആണ് പുള്ളറെ ചൂട് ഓൻ അറിയട്ട്..

( Words of നിദ ഫരീൻ from the upcoming story “ കാണാം” )
emzee Jun 2022
പ്രീ ഡിഗ്രീ കഴിയുമ്പാന്ന് മന്ഷാ ഞാൻ നിങ്ങളെ കയ്യും പുട്ച്ച് ഈ തറവാട്ടിലേക്ക് വരിന്നത്. കൊറേ സ്വപ്നം ഇണ്ടായിന് ഇങ്ങോട്ട് വരുമ്പൊ
. അന്ന് നിങ്ങളെ അച്ചനും അമ്മാവമ്മാരും പറ്ഞ്ഞ കേട്ട് ഞാൻ അതെല്ലൊ ബാണ്ടാന്ന് വെച്ച്. ഇന്ന് അതേ കുടുമ്പക്കാരെ വാക്കും കേട്ട് നമ്മളെ മോളെ ഭാവി കൂടി കളയാൻ ഞാൻ ബിടൂല്ല അപ്പുട്ടിയേട്ടാ.ഓൾക്ക് ഇഷ്ടപെട്ട പോലെ ഓള് പഠിക്കും.പണിക്ക് പോണന്ന് ആസ ഇണ്ടാ പോവും.

സ്വന്തം കാലില് നിക്കട്ട്, എന്നിറ്റ് മതി മങ്ങലം.

( Words of അമ്മിണി അമ്മ W/O അപ്പൂട്ടിനായർ from the upcoming story “കാണാം” )
emzee Jun 2022
You will taste failure along your life, son . The only words of pacification you are gonna get is  “Something best is waiting for you” . Dont take it. Nothing is waiting for you until you fight for it. Ill say you should fight for it. You should prepare for the WORST to taste the BEST.
emzee Jun 2022
ഉമ്മാ… നമ്മക്ക് എന്തെ ഉമ്മാ الله പൈസ തരാത്തേ..? കോറേ ആൾക്ക് കൊട്ക്കിന്നല്ലോ. الله ബിചാരിച്ച നമ്മളെ പോൽത്തെ കോറേ പാവപ്പെട്ടോർക്ക് പൈസ തന്നൂടെ ഉമ്മാ…?
പൈസ ഇണ്ടായിനെങ്ക് അൻക്ക് അൻറെ ചങ്ങായിമാരക്കെ കൊട്ട ഐസ് മേങ്ങാനു പുളി മുട്ടായി മേങ്ങാനു കയ്യട്ടീനു. നമ്മക്ക് ദുആർക്ക കൊറേ പൈസ കിട്ടാൻ. അന്ന പിന്നെ ഉമ്മാക്ക് എപ്പൊളു പൊര പണിക്ക് പോണ്ടാലൊ, സാധനം മേങ്ങാൻ പീടിയേല് കടം പറയണ്ടാലൊ. പെര്ന്നാക്ക് ഉമ്മാക്കും പുതിയെ ഡ്രസ്സ് മേങ്ങാലൊ.
പൈസ കിട്ടിയ ഞാൻ ആദ്യം ഒര് ബാഗ് മേങ്ങും. ചങ്ങായിമാർ കളിയാക്കിന്ന് ബുക്ക് കവറിൽ ഇട്ട് പോമ്പോ.
ഞാൻ ദുആർക്ക, ഉമ്മയും ദുആർക്കണം അവോ കൊറേ പൈസ കിട്ടാൻ..

( Words of റഹീസുദ്ദീൻ -റൈസു- son of സൈനുത്ത from the upcoming story “കാണാം” )
emzee Jun 2022
എത്രാന്ന് വെച്ച് ഖലീഫെ പറയിന്നെ, ഇതേപോൽത്തെ പൊടിയും സികരറ്റും പിള്ളർക്ക് കൊട്ക്കല്ലാന്ന്.. പ്രായം പത്ത് പതിനഞ്ചാന്ന്. ഇപ്പൊ നീ അപിള്ളർക്ക് ഈ സാധനക്കെ കൊട്ത്താ കൊറേ കൂടി കഴിഞ്ഞാ അവര് ഈനും മോളിലിള്ളെ ലഹരി തേടി പോവും. ഇതും കൂടി മൂന്നാമതാന്ന് നിൻക്ക് ഞാൻ ചാൻസ് തരിന്നത് നിന്റെ പൊര്ക്കാരെ ഓർത്തിട്ട്. ഇനി ഒരിക്കൽ കുടെ എന്നെ നീ ഈട്ത്തേക്ക് ബെര്ത്തിച്ചാ , നിന്റെ ഈ ഷട്ടർ അടച്ച് ഇബ്രു ഒര് പൂട്ട് ഇടും. എന്നെ നിനക്ക് നല്ലോണം അറിയല്ലൊ .
ആരാന്റെ പിള്ളെറെ തല തെറ്റിച്ച പൈസ കൊണ്ട് നീ അങ്ങനെ കുടുമ്പം നോക്കണ്ട..

( Words of തെക്കൂർ ഇബ്രാഹീം -ഇബ്രു- from the upcoming story “കാണാം” )
Next page