Submit your work, meet writers and drop the ads. Become a member
 
May 2015 · 387
ആ വരികള്‍
Adornphil joy May 2015
ഞാനൊരിക്കല്‍ എന്‍ പുരസ്കരങ്ങളെ നോക്കി
ആദ്യമായി എഴുതിയ വരികള്‍ ഓര്‍ത്തു
എന്‍ ഓര്‍മകളുടെ ഉദ്യാനത്തില്‍ നിന്നും
അത് കൊഴിഞ്ഞു പോയിരുന്നു
ഓടിയെത്തി നിന്‍ ഓര്‍മ്മകള്‍ എന്‍ അഗതരില്‍
ഓര്‍ത്തെടുത്തു ഞാന സുന്ദര നിമിഷങ്ങള്‍
നിനക്കായി രണ്ടു വരികള്‍ എഴുതാന്‍ ഞാന്‍ നിനച്ചു
എന്തെഴുതണം എന്നറിയാതെ എന്മനം പതറി
ഒടുവില്‍ ഞാന്‍ എഴുതി എന്‍ മനസിന്‍ നൊമ്പരം
ഓരോ വരിയിലും നിന്‍ മുഖം മാത്രം
എന്‍ വരികള്‍ കണ്ടു പലരും പരിഹസിച്ചു
എങ്കിലും നിന്‍ മിഴിനനഞ്ഞതു ഞാനറിഞ്ഞു
പലനാള്‍ ആവരികള്‍ തേടി ഞാനലഞ്ഞു
ഒരുനാള്‍ കണ്ടെത്തി നിന്‍ ഹൃത്തില്‍
Adornphil joy May 2015
അന്ന്
നിലാവിനെ കാണിച്ച് അമ്മ ചോദിച്ചു
നിലാവിനെ വേണോ എന്ന്..!
അന്ന് മുതല്‍ ഞാന്‍
സാഫല്യം ആക്കുവാന്‍ കഴിയാത്ത
സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങി..!

— The End —