Hello Poetry
Submit your work and get some sparkles! Create free account
ഇറുകിക്കിടക്കുന്ന മാർക്കച്ചയിൻചൂടി- ലവനുറങ്ങിപ്പൂംചിരി മയങ്ങി. അന്തി മയങ്ങുവാൻ ഉണ്ടൊട്ടു നേരം പൊരിവെയിലിഞ്ചൂടിൽ വീണുറങ്ങി ഒന്നാം പിറന്നാളിന്നല്ലയോ കുഞ്ഞേ നിന്നെയൊന്നൂട്ടുവാനായി മാത്രം കർണകഠോരമാം ശബ്ദത്തിൽ ചീറുന്ന ശകടങ്ങളൊക്കെയും താണ്ടിയമ്മ. കൈനീട്ടി കെഞ്ചുന്നതാരുമേ നോക്കീല- യാരുമറിഞ്ഞില്ല നിൻ പിറന്നാൾ. പുത്തനുടുപ്പുമോ കൊഞ്ചുന്ന പാവയോ നൽകുവാൻ വന്നില്ല തെല്ലാരുമേ. പോയവർഷത്തി ലിന്നീ ദിനം തന്നെ വേദനയോടവൾ പാത വക്കിൽ, നൊന്തു പ്രസവിച്ച പൊൻ മകനാണു നീ കാകനും തൻ കുഞ്ഞു പൊന്നല്ലയോ ! ചില്ലിട്ട വാഹനമോരം നടന്നവൾ മെല്ലെ മൊഴിഞ്ഞു തൻ കൈകൾകൂപ്പി രണ്ടു നാളായി പോൽ എൻ കുഞ്ഞറിഞ്ഞീല- യൊരു പറ്റു വറ്റിന്റെ പശിമ തെല്ലും! പശിയാലുറങ്ങുന്നതിന്നിന്റെ ബാല്യം അയ്യോയെൻ പൊന്നേ വീഴാതെ കണ്ണേ, അമ്മ തൻ ഗന്ധമാം വേർപ്പിന്റെയൊട്ടലിൽ കപി തന്റെ മാറിൽ കുരുന്നുപോലെ. അച്ഛനാരെന്നവൻ തെല്ലുമറിഞ്ഞീലാ- മണ്കൂനയമ്മതൻ അശ്രു പുൽകി. നാളെയെനിക്കൊരുതാങ്ങായിവൻവേണ- മെന്നാഗ്രഹിച്ചവളേകിയുമ്മ ; കാർ മുകിൽ ചായും കവിളത്തു മെല്ലെയാ- വിണ്ടു കീറുംചുണ്ടമർത്തി മെല്ലെ. ആട്ടുന്നു പിന്നെ ശകാരം ചൊരിഞ്ഞും ഏകിച്ചിലർ ചെറുനാണയങ്ങൾ. പൊന്നുണ്ണിയേ നീ പിറന്നൊരുനാളി- ന്നോർമയീയമ്മയ്ക്കൊരുൽസവമാം എന്നു നിരൂപിച്ചു കൈക്കുഞ്ഞിനെച്ചേർത്തു വെക്കം കുടിൽപൂകാൻവെമ്പിയവൾ. ലോകൈക നാഥൻറെയോരോവിചാരവും മുൻകൂട്ടിയാകുമോ നാമറിവാൻ; അയ്യോയെൻ മോനേയെന്നാർത്തനാദത്തിനാൽ രുധിര രേണുക്കൾപൂംകുലകളായി . ചക്രം പതിഞ്ഞ ശിരസ്സിന്നു താഴെയായ് രക്തത്തിൻ ചൂടേറ്റവൻ ഉണർന്നു ഒന്നാം പിറന്നാളിൽ കണ്തുറന്നുണ്ണി കണ്ടു പൊന്നമ്മയിൻ അടഞ്ഞകണ്ണ് . ഒന്നുമറിയാതെയേങ്ങിക്കരഞ്ഞവൻ ജന്മനാൾസമ്മാനമേറ്റുവാങ്ങി പിന്നെയും ചക്രങ്ങൾമുൻപോട്ടുരുളവേ കാലചക്രം തൻ സ്മരണ നൽകി.
0
Sep 3, 2015
Sep 3, 2015 at 4:53 AM UTC
പിറന്നാൾ സമ്മാനം

bijusomanpunnooreth
Written by
Sep 3, 2015
Sep 3, 2015 at 4:53 AM UTC
Request permission to use this poem