Hello Poetry
Submit your work and get some sparkles! Create free account
#naadan
തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . ഇല്ലി മുളങ്കാട്ടിൽ നിന്നും പാട്ടൊന്നു കേട്ടേനും, പാട്ടു പഠിച്ചിട്ടാണേനും മൂളക്കമൊന്നു മൂളി.   തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . കൈത വരമ്പത്തെ ചേറിൽ, കാലൊന്നു തെറ്റാതെ, ഞാറും ചൊമന്നും കൊണ്ട്, ഞങ്ങൾ ഓടി വരാണ് തമ്പ്രാ. തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . കോലോത്തെ പാടമാണേ, പാടം താമരപ്പൂക്കളാണേ. പൂക്കളിറൂത്തിട്ട്  ഞങ്ങൾ ഞാറു നടാണ് തമ്പ്രാ. തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . നൂറൊന്നു തേച്ചുകൊണ്ട് വീശും കാറ്റത്തിരുന്നുകൊണ്ട്, ഞാറു നടുന്ന ഏനെ തമ്പ്രാൻ നാഴിയളന്നിടുന്നു. തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . വെക്കം വെയിലു വീഴും പിന്നെ ദേഹം വിയർപ്പണിയും, എണ്ണ മണക്കും കാറ്റിൽ  ഏന്റെ, തമ്പ്രാൻ മയങ്ങിപ്പോകും. തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . ഞാറൊന്നു കുത്തെടിയേ, പെണ്ണേ ഞാറ്റ്വെല  പാടെടിയേ. കണ്ണേറൂ പറ്റ്യാലോ നിന്റെ, ദേഹം തളർന്നു പോകും. തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . എണ്ണക്കറൂപ്പാണേ  ഏനോ എള്ളിൻ കറൂപ്പാണേ. എങ്കിലും തമ്പ്രാനേ, ഏന്റെ, കണ്‍കണ്ട  തയ് വമാണേ. തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ . മോഹത്തിൻ ഞാറു  നട്ടു  ഞാനും കാത്തങ്ങിരിപ്പാണേ, തങ്കം വിളയും പാടം  തമ്പ്രാൻ, കൊയ്യുന്നതെന്നാണേ?   തംതന  തംതാനോ  , താനോ തകധിമി താനാരോ, തന്നം തനന്താനൊ, താനോ തംതനത്താനാരോ .
0
Sep 12, 2015
Sep 12, 2015 at 12:06 AM UTC
ചെറുമിപ്പാട്ട്

Continue reading...
68