Hello Poetry
Submit your work and get some sparkles! Create free account
#gaanam
ദൃഡതയോടെ ചുവടുവെച്ചു നടന്നു നീങ്ങിടാൻ, ഹൃദയതാളമിന്നു നിങ്ങൾ ഏകമാക്കുവിൻ. നേടുവാനിന്നേക ലക്ഷ്യം എന്റെ മണ്ണിലെ വേർപ്പുവീണു പൂത്തുലഞ്ഞ പാടം കൊയ്യുവാൻ. പോരുവിൻ യുവാക്കളെ പോരിനായി നാം, കയ്യുയർത്തി മെയ്യൊരുക്കി വേഗം നീങ്ങിടാം. അടിമയല്ല നാമെല്ലാരു- മുടമയാണിനി, കൊയ്ത നെല്ലിൻ വിത്തു വീണ മണ്ണു നേടിടാം. നീതി നേടാൻ ശബ്ദമിന്നു വീറിനാലെ നാം, എകമാക്കി പാടുവാനായ് ശക്തി നേടിടാം. പാടുവിൻ സഖാക്കളേ ശക്തരാണ് നാം, കാരിരുമ്പു വെന്തിടുന്ന ചങ്കുറപ്പുമായ്. ജ്വാലയായ് പടർന്നിടാൻ, ആളിക്കത്തുവാൻ, ചൂളയായ് തിളച്ചിടാൻ, സംഘടിച്ചിടാം.
0
Sep 11, 2015
Sep 11, 2015 at 11:35 PM UTC
ഒരു വിപ്ലവഗാനം കൂടി